December 24, 2016

പുതുമ നിറഞ്ഞ ഒരു ക്രിസ്തുമസ് ആൽബം - എൻ്റെ പുൽക്കൂട്

രക്ഷകന്റെ വരവിനായ് കാത്തിരുന്ന മാനവരാശിയുടെ പ്രതീക്ഷയുടെ പൂർത്തികരണമാണ് ക്രിസ്മസ്. രക്ഷയുടെയും, പ്രതീക്ഷയുടെയും സന്ദേശമാണ് ക്രിസ്മസ് നല്കുന്നത്. ഒരു രക്ഷകനെ രാജകൊട്ടാരത്തിൽനിന്നു പ്രതീക്ഷിച്ച് കാത്തിരുന്നവരുടെ നടുവിലേക്ക് ദൈവപുത്രൻ ആഗതനാകുന്നത് കാലിത്തൊഴുത്തിലെ പുൽത്തൊട്ടിയിലുടെയാണ് .സമാധാനവും ഐക്യവും സന്തോഷവും സ്‌നേഹവും രാജകൊട്ടാരങ്ങളിലല്ല, കുടിലുകളിലാണെന്നും, ക്രിസ്മസ് നമ്മെ അനുസ്മരിപ്പിക്കുന്നു.

ആഹുതി എന്ന ആൽബത്തിന് ശേഷം ജോജി മാടപ്പിള്ളിൽ കഥയും, രചനയും, സംഗീതവും തയ്യാറാക്കി ബ്രൈഡൽ കഫേ യുടെ ബാനറിൽ ഈ ഡിസംബറിൽ പുറത്തിറങ്ങുന്ന ക്രിസ്‌തീയ ഭക്തിഗാന ആൽബമാണ്‌ എൻ്റെ പുൽക്കൂട്. ആൽബത്തിന്റെ പ്രൊഡ്യൂസർസ് ജോജി മാടപ്പിള്ളിൽ, ജെറിൻ ചെറിയമ്പനാട്ട്, റെജി ദേവസ്സി എന്നിവർ ആണ്. നിരവധി ഷോർട്ട് ഫിലിംസ് ചെയ്‌തിട്ടുള്ള അനിരുദ്ധ് വി. സ് ആണ് സ്ക്രീൻ പ്ലേയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. അനൂപ് ആന്റണിയുടെ ഓർഗസ്ട്രേഷനിൽ വ്യത്യസ്തമായ സിംങിൽ ശൈലിയാണ് ബേബി ലിഡിയ മർട്ടിനും, ജോജിയും ഇതിൽ കാഴ്ച്ച വെച്ചിരിക്കുന്നത്. മത സൗഹാർദ്ധതയുടെ നിറവിൽ പെരുമ്പാവൂർ അമൃതാ വിദ്യാലയത്തിലെ ഒന്നാം ക്ലാസിൽ പഠിക്കുന്ന സാറ സജാദ് ആണ് ഇതിൽ അഭിനയിച്ചിട്ടുള്ളത്.

ന്യൂ ജനറേഷൻ വീഡിയോ കളിൽ തരംഗം സൃഷ്ട്ടിക്കുന്ന ഹെലിക്യാം, കാനോൻ മാർക്ക് 4 എന്നി ക്യാമറകൾ ആണ് മനോഹരമായ ദൃശ്യ വിസ്മയം തീർത്തത്. അനീഷ്‌,രതീഷ്, ക്രിസ്‌റ്റി, ജോജി എന്നിവരുടെ സൗഹൃദ കൂട്ടായ്മആണ് ഈ ആൽബത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ക്രിസ്തുമസിന് റീലീസ് നു ഒരുങ്ങുന്ന ഈ വീഡിയോ നിങ്ങള്ക്ക് ഒരു ക്രിസ്തുമസ് സമ്മാനം ആകും എന്നത് സംശയമില്ല.

ആൽബത്തിന്റെ posters കാണാം

1089