December 04, 2016

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് ഹ്രദയസ്തംഭനം

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില ഹൃദയാഘാതത്തെ തുടര്‍ന്ന് കൂടുതൽ വഷളായി, അവരെ വീണ്ടും തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. അതിനിടെ തമിഴ്‌നാട്ടില്‍ സംഘര്‍ഷം ഭയന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പക്ഷെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അപ്പോളോ ആശുപത്രി അധികൃതര്‍ പറയുന്നത്.

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ തമിഴ്‌നാട് മന്ത്രിസഭയുടെ അടിയന്തര യോഗവും നടക്കും. ജയലളിതയുടെ സുഖപ്രാപ്തിക്കായി സംസ്ഥാനത്ത് ഉടനീളം പ്രാര്‍ത്ഥനകരും വിശേഷാല്‍ പൂജകളും നടത്തി വരികയാണ്. ചെന്നൈയിൽ പെട്രോൾ പമ്പുകൾ എല്ലാം അടച്ചു എന്നാണ് റിപോർട്ടുകൾ.

66